---
title: "കെ.എസ്.ഇ.ബിയുടെ ജീപ്പിനു മുകളിൽ കെട്ടിയ തോട്ടിയിലെ അരിവാൾ കൊണ്ട് റോഡരികിലൂടെ നടന്നു പോകുകയായിരുന്ന സ്ത്രീക്ക് ഗുരുതര പരിക്ക് ; സംഭവം വടകരയിൽ"
english_title: "KSEB Jeep Sickle Injury Woman Vadakara Maniyur Serious"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/383104/ kseb-jeep-sickle-injury-woman-vadakara-maniyur"
published_at: "2026-09-17T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaba36acedd7_kseb-jeep-sickle-injury-woman-vadakara-maniyur.jpg"
keywords: ["KSEB", "Vadakara Accident", "Maniyur", "Woman Injured", "KSEB Jeep"]
---

# കെ.എസ്.ഇ.ബിയുടെ ജീപ്പിനു മുകളിൽ കെട്ടിയ തോട്ടിയിലെ അരിവാൾ കൊണ്ട് റോഡരികിലൂടെ നടന്നു പോകുകയായിരുന്ന സ്ത്രീക്ക് ഗുരുതര പരിക്ക് ; സംഭവം വടകരയിൽ

> **Lead Summary:** വടകര: കെ.എസ്.ഇ.ബി. യുടെ ജീപ്പിനുമുകളിൽ കെട്ടിയ അരിവാൾകൊണ്ട് റോഡരികിലൂടെ നടന്നുപോവുക യായിരുന്ന സ്ത്രീയുടെ വയർകീ റി. കൈക്കും സാരമായി പരിക്കുണ്ട്. മണിയൂർ ചെല്ലട്ടുപൊയിലിലെ കാളാംപുതുക്കുടി ജാനകിക്കാണ് ഗുരുതരപരിക്കേറ്റത്.ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാറിടത്തിനുതാഴെയാണ് അരിവാൾ കൊണ്ടത്.

## Article Content

വടകര: കെ.എസ്.ഇ.ബി. യുടെ ജീപ്പിനുമുകളിൽ കെട്ടിയ അരിവാൾകൊണ്ട് റോഡരികിലൂടെ നടന്നുപോവുക യായിരുന്ന സ്ത്രീയുടെ വയർകീ റി. കൈക്കും സാരമായി പരിക്കുണ്ട്. മണിയൂർ ചെല്ലട്ടുപൊയിലിലെ കാളാംപുതുക്കുടി ജാനകിക്കാണ് ഗുരുതരപരിക്കേറ്റത്.ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാറിടത്തിനുതാഴെയാണ് അരിവാൾ കൊണ്ടത്.

കെ.എസ്.ഇ.ബി. മണിയൂർ സെക്‌ഷന്റെ ജീപ്പിനുമുകളിൽ മരച്ചില്ലകൾ വെട്ടിമാറ്റാനുള്ള തോട്ടി ഘടിപ്പിച്ച് പോകുന്നതിനിടെ മണിയൂർ ഹൈസ്കൂളിന് സമീപം ഉച്ചയ്ക്കാണ് സംഭവം.തോട്ടിയുടെ അറ്റത്താണ് മൂർച്ചയേറിയ അരിവാൾ ബോൾട്ടിട്ട് ഘടിപ്പിച്ചത്. ബോൾട്ട് ഇളകിയാണ് അരിവാൾ റോഡിൻ്റെ ഒരുവശത്തേക്ക് താഴ്ന്നത്.

ഈസമയം വീട്ടിൽനിന്ന് മണിയൂർ ഹൈസ്കൂളിന് സമീപത്തെ ക്ലിനിക്കിലേക്ക് ഡോക്ടറെ കാണാൻ പോവുകയായിരു ന്നു ജാനകി. അരിവാൾകൊണ്ട് ജാനകിയുടെ കൈയും വയറും കൊളുത്തിവലിച്ചു. മാറിടത്തിനു താഴെ ആഴത്തിൽ മുറിവുണ്ട്.കെ.എസ്.ഇ.ബി.യുടെ ജീപ്പിൽത്തന്നെ ഇവരെ വടകര ഗവ. ജില്ലാ ആശുപത്രിയിലെ ത്തിച്ചു.

പ്രാഥമികശുശ്രൂഷ നൽകി യശേഷം വടകര സഹകരണ ആശുപത്രിയിലേക്ക് മാറ്റി. നല്ല മുറിവുള്ളതിനാൽ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. തുടർന്ന്, അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/383104/ kseb-jeep-sickle-injury-woman-vadakara-maniyur)